Posts

Showing posts with the label News

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം..

Image
  പഴയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍  10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യണമെന്ന്‍ UIDAI നിര്‍ദേശിക്കുന്നു.. ഇതിനായി ഡിസംബര്‍  14 വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. രാജ്യത്ത് പ്രധാന ഐഡി പ്രൂഫായി ആധാര്‍ ഉപയോഗിക്കുന്നതിനാല്‍ അധാര്‍ അപ്ഡേഷന്‍ നിര്‍ബന്ധമാണ്‌. അഡ്രസ്‌ പ്രൂഫ്‌, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ്‌ ചെയ്യാം. പേര്, ജനനതിയ്യതി, വിലാസം മുതലായവയില്‍ ഏതിലെങ്കിലും തിരുത്തലുകളോ, മാറ്റമോ ഉണ്ടെങ്കില്‍ അവ മാറ്റം വരുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യണം. 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷന്‍ നടത്താം. ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യാന്‍ ഡിസംബര്‍ 14 വരെ സമയം ഉണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക. യുണീക് ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യാണ് ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സൗകര്യം നല്‍കുന്നത്. മൈ ആധാര്‍ പോര്‍ട്ടലില്‍ സേവനം സൗജന്യമാണെങ്കിലും  നേരിട്ട അക്ഷയ കേന്ദ്രങ്ങളില്‍ എ...

ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ചിലരിൽ നിന്നും മറച്ചു വെക്കാം.

Image
നമ്മുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നതിൽ നിന്നും ചില ആളുകളെ ന മു ക്ക് മറച്ചു വെക്കാം.. സ്റ്റെപ്പ് 1 : താഴെ വലതു വശത്തുള്ള പ്രൊഫൈൽ ഐക്കൺ വഴി പ്രൊഫൈലിൽ പോവുക. സ്റ്റെപ്പ് 2 : ആൻഡ്രോയ്ഡ് ഉപയോക്താക്കൾ മുകളിൽ അറ്റത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഐഫോൺ ഉപയോക്താക്കൾ സെറ്റിങ്സിൽ പോവുക. സ്റ്റെപ്പ് 3 : അതിന് ശേഷം അക്കൗണ്ടിന് താഴെയുള്ള സ്റ്റോറി സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക. സ്റ്റെപ്പ് 4 : Hide Story From എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. സ്റ്റെപ്പ് 5 : ഏത് ഫോളോവേഴ്സിൽ നിന്നാണോ സ്റ്റോറികൾ മറച്ചു വെക്കേണ്ടത് അവരുടെ പ്രൊഫൈലുകൾ സെലക്ട് ചെയ്ത് Done ക്ലിക്ക് ചെയ്യുക. സ്റ്റോറികൾ ഹൈഡ് ചെയ്യേണ്ട എന്നുണ്ടെങ്കിൽ ഈ പ്രൊഫൈലുകൾ വെറുതെ Uncheck ചെയ്താൽ മതി. Thanks for reading Visit Facebook Page JoinWhatsApp Group Join Instagram Join Twitter Join Telegram Channel Download GaizeNews App

സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് എങ്ങനെ നമ്മുടെ മൊബൈലിൽ നിർമ്മിക്കാം.

Image
"Zoetropic" എന്നാണ് സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് മൊബൈലിൽ നിർമ്മിക്കാൻ ആവശ്യമായ ആപ്ലിക്കേഷന്റെ പേര് . ഇതൊരു പെയ്ഡ് ആപ്ലിക്കേഷൻ ആണ്, ഇതിന്റെ ഫ്രീ വേർഷനിൽ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ വാട്ടർമാർക്ക് ഉണ്ടാവും, കൂടാതെ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തുവാനുള്ള സൗകര്യവും ലഭിക്കില്ല. "Zoetropic" ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. Download Android Download iPhone Thanks Ratheesh R Menon for the information. ✍Gaize tech Visit Facebook Page Join WhatsApp Group Join Telegram Channel Download Gaize App

ഗ്രൂപ്പുകളെ ഗ്രൂപ്പാക്കാം. വാട്ട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു.

Image
ഗ്രൂപ്പുകൾ എന്നത് വാട്സാപ്പിന്റെയും ചാറ്റിംഗ് ആപ്പുകളുടെയും ജീവനാണ്. കുടുംബം, ജോലി, സ്ഥലം, സുഹൃത്തുക്കൾ, എന്നിങ്ങനെ ഗ്രൂപ്പുകളുണ്ടാക്കി പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുക എന്നതാണ് വാട്സാപ്പിന്റെ ഉപയോഗങ്ങളിൽ ഒന്ന് തന്നെ. എന്നാൽ ഇത്തരം വ്യക്തിപരമായ സന്ദേശങ്ങൾ അയക്കാതെ മറ്റുചില കാര്യങ്ങൾ അയക്കുന്നവരും ഗ്രൂപ്പുകളിൽ ഉണ്ടാവും. മാർക്കറ്റിംഗിന് വേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരുമിച്ച് സന്ദേശം അയക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാനാണ് വാട്സാപ്പിന്റെ പുതിയ നീക്കം. ഇവർക്കായി ഒരു പുതുപുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. നിലവിൽ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുന്നത്. പുതിയ അപ്ഡേഷൻ ലഭിക്കുന്നത് മുതൽ 256 ഗ്രൂപ്പുകളെ ഒന്നിച്ചു ഗ്രൂപ്പ് ചെയ്യാവുന്നതാണ്. ഇതോടെ ഒരു സന്ദേശം ഈ 256 ഗ്രൂപ്പുകളിലും ഉള്ള ആളുകൾക്ക് ലഭിക്കുന്ന രീതിയിൽ പങ്കുവെക്കാൻ സാധിക്കും. ഗ്രൂപ്പ് ബ്രോഡ്‌കാസ്റ്റിംഗ് എന്നാണ് വാട്സാപ്പ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് ഗ്രൂപ്പുകളെ ആഡ് ചെയ്ത് കൊടുക്കുകയാണ് ഫീച്ചർ. ഉടൻ തന്നെ ഈ പുതിയ ഫീച്ചർ വാട്സാപ്പിൽ ലഭ്യമ...

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ.

Image
മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, 2മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാവുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർത്തനങ്ങളെ ബാധിക്കാനിടയുണ്ട്. എസ്.എ.ആർ (സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്) ഏറ്റവും കുറഞ്ഞ ഫോൺ വാങ്ങുക. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്.എ.ആർ. ഇത് കുറയുന്നതിനനുസരിച്ചു റേഡിയേഷൻ കുറയും. ഫോണിനൊപ്പമുള്ള ഇൻസ്ട്രക്ഷൻ മാനുവലിൽ എസ് എ ആർ എത്രയെന്ന് പറയാറുണ്ട്. ഒരു കാൾ ചെയ്യുമ്പോൾ ഫോൺ കണക്ട് ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്ത് പിടിക്കാവു. കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷൻ വരുന്നത്, നല്ലതുപോലെ സിഗ്നൽ ഉള്ളിടത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക, സിഗ്നൽ കുറവുള്ള സമയത്ത്‌ കാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ കൂടുതൽ റേഡിയേഷൻ ഉണ്ടാവും. ഹെഡ്ഫോണുകളാൽ കൂടുതൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, വയർ ഹെഡ്‌ഫോണുകൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കരുത്, വയർ ഹെഡ്‌ഫോണുകൾ പലപ്പോഴും ആന്റിന പോലെ പ്രവർത്ത...

ഫോണിലെ പ്രൊമോഷൻ കോളുകളും എസ് എം എസും എങ്ങനെ ബ്ലോക്ക് ചെയ്യാം.

Image
തുടർച്ചയായി വരുന്ന കോളുകളും മെസ്സേജുകളും മൊബൈൽ ഉപഭോക്താക്കൾക്ക് പലപ്പോളും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഈ നമ്പറുകൾ ബ്ലാക്ക്‌ ലിസ്റ്റിൽ അഥവാ റിജക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയാലും പ്രയോജനമില്ല. ബ്ലാക്‌ലിസ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളുകൾക്ക് അവസാനം ഉണ്ടായിരിക്കില്ല. നെറ്റ് വർക്ക് ഏത് തന്നെ ആയിരുന്നാലും ആവശ്യമില്ലാത്ത പ്രമോഷൻ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക മാർഗ്ഗം ഡു നോട്ട് ഡിസ്റ്റർബ് (ഡി എൻ ഡി) മോഡ് ആക്റ്റീവ് ആക്കുക എന്നതാണ്. ഡി എൻ ഡി ആക്ടിവേഷൻ എങ്ങനെ ചെയ്യുമെന്ന് നോക്കാം . ഒരു എസ് എം എസ് മാത്രം അയച്ചു നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്റ്റീവ് ചെയ്യാൻ കഴിയും. എസ് എം എസിന് ചിലപ്പോൾ ചാർജ് ഈടാക്കും. ഇത് ചെയ്യും മുൻപ് നിലവിൽ ഡി എൻ ഡി ആക്റ്റീവ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളുടെ നെറ്റ് വർക്ക് ഏതാണെന്നും, ഡി എൻ ഡി ആക്റ്റീവ് ആണോ അല്ലയോ എന്ന് കാണിച്ചു തരികയും ചെയ്യും. ഇത് കൂടാതെ മൊബൈലിൽ നിന്നും 1909 എന്ന നമ്പറിലേക്ക് ...

സൂക്ഷിക്കുക.. ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ വാട്ട്സാപ്പുകൾ.

Image
ലോകമെമ്പാടും നിരവധി ഉപഭോക്താക്കൾ ഉള്ള വാട്ട്സാപ്പിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിരവധി വ്യാജ പതിപ്പുകൾ. 'WhataApp Inc.' എന്ന ഔദ്യോഗിക ഡെവലപ്പർ വിലാസത്തിന് സമാനമായ പേരുകളിൽ ആണ് വ്യാജന്മാർ ഇറങ്ങിയിരിക്കുന്നത്. വാട്ട്സാപ്പിന്റെ അതേ പേരിൽ, അതേ ലോഗോ ഉപയോഗിച്ച് ഏഴോളം വ്യാജ പതിപ്പുകൾ ആണ് ഉള്ളത്. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആപ്പുകൾ പലതും നിരവധി ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ വാട്ട്സാപ്പ്ന് 100 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ട്. 'ടെമ്പിൾ റൺ 2' എന്ന ജനപ്രിയ ഗെയിം, ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത 'വാട്ട്സാപ്പ് ബിസിനസ്' അപ്പ്, എന്നിവയുടെയൊക്കെ വ്യാജൻ ഇറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ പതിപ്പുകൾ ഡൌൺലോഡ് ചെയ്യുക വഴി ഫോണിൽ വൈറസുകൾ കയറാനും, ഫോണിൽ ഡാറ്റകൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകൾ ഏറെയാണ്. ThankZ for reading: Gaize tech                                   Visit Facebook Page                           ...

ഫേസ്ബുക്കിൽ ഇനി വാട്ട്സാപ്പ് ബട്ടണും കാണാം.

Image
ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് വാട്സാപ്പ് നെ ഏറ്റെടുത്തത്. അതിനുശേഷം ഫേസ്ബുക്കിലും, വാട്സാപ്പ് ലും അനേകം സവിശേഷതകൾ എത്തിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വാട്സാപ്പ്‌ ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാന മാർഗ്ഗമായി മാറിയിരിക്കുകയാണ്. വാട്സാപ്പ് ന്റെ ജനപ്രീതിയും, ഇന്നത്തെ ആവശ്യങ്ങളും നോക്കി ഫേസ്ബുക്ക് അവരുടെ അപ്പ്ലിക്കേഷനിൽ വാട്സാപ്പ് ആപ്ലിക്കേഷന് വലിയൊരു ഫീച്ചർ നൽകി. അതായത് ഫേസ്ബുക്ക് ആപ്പിൽ ഇനി വാട്സാപ്പ് ബട്ടണും നൽകുന്നു. ഇനി മുതൽ നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പ് വഴി എന്തും ഷെയർ ചെയ്യാം. ഇപ്പോൾ ഈ സവിശേഷത ടെസ്റ്റിംഗ് സ്റ്റേജിൽ ആണുള്ളത്. ഈ വാട്സാപ്പ് ബട്ടൺ മെനു ഭാഗത്താണ് കാണുന്നത്. നിങ്ങൾ നിയന്ത്രണ ഗ്രൂപ്പിലെ ഒരു ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ പേജിന്റെ മുകളിലായി വലതു ഭാഗത്ത് ഇത് കാണാം. നിങ്ങൾ ഫേസ്ബുക്കിൽ കാണുന്ന ഈ ബട്ടൺ ക്ലിക്ക് ചെയ്താൽ ഉടൻ വാട്സാപ്പ് പ്രവർത്തിക്കുന്നു. അതായത് ഫേസ്ബുക്ക് ഉപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് വാട്സാപ്പ് ലേക്ക് പ്രവേശിക്കാം. Thanks: Gaize tech              ...

നിങ്ങളുടെ മൊബൈൽ നമ്പർ അസാധുവായേക്കാം..

Image
രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. 2018 ഫെബ്രുവരി മാസത്തിന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ സിം കാർഡ് സേവനം റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. റെ വർഷം ഫെബ്രുവരിയിൽ ആണ് മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കിയത്. ഒരു വർഷത്തിനകം ആധാർകാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ, എന്നിവരെ ടെലിക്കോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും, എസ് എം എസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപഭോക്താക്കളെ വിവരം അറിയിച്ചിരുന്നു.. Thanks: Gaize tech         ...