ഫേസ്ബുക്കിൽ ഇനി വാട്ട്സാപ്പ് ബട്ടണും കാണാം.



ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് വാട്സാപ്പ് നെ ഏറ്റെടുത്തത്.
അതിനുശേഷം ഫേസ്ബുക്കിലും, വാട്സാപ്പ് ലും അനേകം സവിശേഷതകൾ എത്തിയിട്ടുണ്ട്.
ഇന്നത്തെ കാലഘട്ടത്തിൽ വാട്സാപ്പ്‌ ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാന മാർഗ്ഗമായി മാറിയിരിക്കുകയാണ്.
വാട്സാപ്പ് ന്റെ ജനപ്രീതിയും, ഇന്നത്തെ ആവശ്യങ്ങളും നോക്കി ഫേസ്ബുക്ക് അവരുടെ അപ്പ്ലിക്കേഷനിൽ വാട്സാപ്പ് ആപ്ലിക്കേഷന് വലിയൊരു ഫീച്ചർ നൽകി. അതായത് ഫേസ്ബുക്ക് ആപ്പിൽ ഇനി വാട്സാപ്പ് ബട്ടണും നൽകുന്നു. ഇനി മുതൽ നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പ് വഴി എന്തും ഷെയർ ചെയ്യാം. ഇപ്പോൾ ഈ സവിശേഷത ടെസ്റ്റിംഗ് സ്റ്റേജിൽ ആണുള്ളത്.



ഈ വാട്സാപ്പ് ബട്ടൺ മെനു ഭാഗത്താണ് കാണുന്നത്. നിങ്ങൾ നിയന്ത്രണ ഗ്രൂപ്പിലെ ഒരു ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ പേജിന്റെ മുകളിലായി വലതു ഭാഗത്ത് ഇത് കാണാം. നിങ്ങൾ ഫേസ്ബുക്കിൽ കാണുന്ന ഈ ബട്ടൺ ക്ലിക്ക് ചെയ്താൽ ഉടൻ വാട്സാപ്പ് പ്രവർത്തിക്കുന്നു. അതായത് ഫേസ്ബുക്ക് ഉപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് വാട്സാപ്പ് ലേക്ക് പ്രവേശിക്കാം.


Thanks: Gaize tech
               Visit our Facebook page
               Join our WhatsApp Group
               Join our Telegram Channel

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.