നിങ്ങളുടെ മൊബൈൽ നമ്പർ അസാധുവായേക്കാം..
രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. 2018 ഫെബ്രുവരി മാസത്തിന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ സിം കാർഡ് സേവനം റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
റെ വർഷം ഫെബ്രുവരിയിൽ ആണ് മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കിയത്. ഒരു വർഷത്തിനകം ആധാർകാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്.
ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ, എന്നിവരെ ടെലിക്കോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.
കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും, എസ് എം എസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപഭോക്താക്കളെ വിവരം അറിയിച്ചിരുന്നു..
Thanks: Gaize tech
Its really awesome try more , world of solitaire
ReplyDelete