സൂക്ഷിക്കുക.. ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ വാട്ട്സാപ്പുകൾ.
ലോകമെമ്പാടും നിരവധി ഉപഭോക്താക്കൾ ഉള്ള വാട്ട്സാപ്പിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിരവധി വ്യാജ പതിപ്പുകൾ. 'WhataApp Inc.' എന്ന ഔദ്യോഗിക ഡെവലപ്പർ വിലാസത്തിന് സമാനമായ പേരുകളിൽ ആണ് വ്യാജന്മാർ ഇറങ്ങിയിരിക്കുന്നത്.
വാട്ട്സാപ്പിന്റെ അതേ പേരിൽ, അതേ ലോഗോ ഉപയോഗിച്ച് ഏഴോളം വ്യാജ പതിപ്പുകൾ ആണ് ഉള്ളത്. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആപ്പുകൾ പലതും നിരവധി ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ വാട്ട്സാപ്പ്ന് 100 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ട്.
'ടെമ്പിൾ റൺ 2' എന്ന ജനപ്രിയ ഗെയിം, ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത 'വാട്ട്സാപ്പ് ബിസിനസ്' അപ്പ്, എന്നിവയുടെയൊക്കെ വ്യാജൻ ഇറങ്ങിയിട്ടുണ്ട്.
ഇങ്ങനെയുള്ള വ്യാജ പതിപ്പുകൾ ഡൌൺലോഡ് ചെയ്യുക വഴി ഫോണിൽ വൈറസുകൾ കയറാനും, ഫോണിൽ ഡാറ്റകൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകൾ ഏറെയാണ്.
Its really awesome try more , smartcrick
ReplyDelete