ഫോണിലെ പ്രൊമോഷൻ കോളുകളും എസ് എം എസും എങ്ങനെ ബ്ലോക്ക് ചെയ്യാം.
തുടർച്ചയായി വരുന്ന കോളുകളും മെസ്സേജുകളും മൊബൈൽ ഉപഭോക്താക്കൾക്ക് പലപ്പോളും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്.
ഈ നമ്പറുകൾ ബ്ലാക്ക് ലിസ്റ്റിൽ അഥവാ റിജക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയാലും പ്രയോജനമില്ല. ബ്ലാക്‌ലിസ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളുകൾക്ക് അവസാനം ഉണ്ടായിരിക്കില്ല.
നെറ്റ് വർക്ക് ഏത് തന്നെ ആയിരുന്നാലും ആവശ്യമില്ലാത്ത പ്രമോഷൻ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക മാർഗ്ഗം ഡു നോട്ട് ഡിസ്റ്റർബ് (ഡി എൻ ഡി) മോഡ് ആക്റ്റീവ് ആക്കുക എന്നതാണ്.
ഡി എൻ ഡി ആക്ടിവേഷൻ എങ്ങനെ ചെയ്യുമെന്ന് നോക്കാം.
ഒരു എസ് എം എസ് മാത്രം അയച്ചു നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്റ്റീവ് ചെയ്യാൻ കഴിയും. എസ് എം എസിന് ചിലപ്പോൾ ചാർജ് ഈടാക്കും. ഇത് ചെയ്യും മുൻപ് നിലവിൽ ഡി എൻ ഡി ആക്റ്റീവ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളുടെ നെറ്റ് വർക്ക് ഏതാണെന്നും, ഡി എൻ ഡി ആക്റ്റീവ് ആണോ അല്ലയോ എന്ന് കാണിച്ചു തരികയും ചെയ്യും.
ഇത് കൂടാതെ മൊബൈലിൽ നിന്നും 1909 എന്ന നമ്പറിലേക്ക് വിളിച്ചു നിലവിലെ ഡി എൻ ഡി സ്റ്റാറ്റസ് അറിയാൻ കഴിയും.
ഇന്ത്യയിലെ നാഷണൽ ഡു നോട്ട് കോൾ രജിസ്ട്രറിൽ അംഗമാവുന്നതിന് താഴെ പറയുന്ന രീതിയിൽ എസ് എം എസ് അയക്കണം.
- എല്ലാ പ്രൊമോഷണൽ കോളുകളും മെസ്സേജുകളും പൂർണ്ണമായും ബ്ലോക്ക് ചെയ്യുന്നതിന് 'START DND' അല്ലെങ്കിൽ 'START 0' എന്ന് ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്ക് അയക്കുക.
- ബാങ്കിങ്, ഇൻഷുറൻസ്, ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ, ക്രെഡിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷനുകൾ ബ്ലോക്ക് ചെയ്യാനായി 'START 1' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാൻ 'START 2' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- വിദ്യാഭ്യാസ പ്രൊമോഷനുകൾ നിർത്തലാക്കാൻ 'START 3' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- ആരോഗ്യവുമായി ബന്ധപ്പെട്ട പ്രൊമോഷനുകൾ ബ്ലോക്ക് ചെയ്യാൻ 'START 4' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- കൺസ്യൂമർ ഗുഡ്ഡ്‌സ് പ്രൊമോഷനുകൾ ബ്ലോക്ക് ചെയ്യാൻ ' START 5' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- കമ്മ്യുണിക്കേഷൻ, ബ്രോഡ്‌കാസ്റ്റിംഗ്, എന്റർടൈന്മെന്റ്, ഐ ടി പ്രൊമോഷനുകൾ ബ്ലോക്ക് ചെയ്യാൻ ' START 6' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
- ടൂറിസം, ലെഷർ എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷനുകൾ ബ്ലോക്ക് ചെയ്യാൻ 'START 7' എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് അയക്കുക.
ThankZ for reading: Gaize tech
Good informatiom
ReplyDeleteGood informatiom
ReplyDeleteTry this apk now its on trending : onmovies app
ReplyDelete