മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ.
- മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, 2മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാവുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർത്തനങ്ങളെ ബാധിക്കാനിടയുണ്ട്.
- എസ്.എ.ആർ (സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്) ഏറ്റവും കുറഞ്ഞ ഫോൺ വാങ്ങുക. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്.എ.ആർ. ഇത് കുറയുന്നതിനനുസരിച്ചു റേഡിയേഷൻ കുറയും. ഫോണിനൊപ്പമുള്ള ഇൻസ്ട്രക്ഷൻ മാനുവലിൽ എസ് എ ആർ എത്രയെന്ന് പറയാറുണ്ട്.
- ഒരു കാൾ ചെയ്യുമ്പോൾ ഫോൺ കണക്ട് ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്ത് പിടിക്കാവു. കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷൻ വരുന്നത്, നല്ലതുപോലെ സിഗ്നൽ ഉള്ളിടത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക, സിഗ്നൽ കുറവുള്ള സമയത്ത് കാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ കൂടുതൽ റേഡിയേഷൻ ഉണ്ടാവും.
- ഹെഡ്ഫോണുകളാൽ കൂടുതൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, വയർ ഹെഡ്‌ഫോണുകൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കരുത്, വയർ ഹെഡ്‌ഫോണുകൾ പലപ്പോഴും ആന്റിന പോലെ പ്രവർത്തിച്ചു കൂടുതൽ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ താരതമ്മ്യേന ഭേദമാണ്. ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈൽ പോക്കറ്റിൽ തന്നെ വെച്ച് സംസാരിക്കരുത്, സംസാരിക്കുന്ന സമയത്തു കൂടുതൽ റേഡിയേഷനുകളുണ്ടാവും, ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
- ബാറ്ററി ചാർജ് കുറവായിരിക്കുമ്പോൾ(Battery Low ) മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം, ഫോൺ എപ്പോഴും ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക..
- കൂടുതൽ സമയം മൊബൈൽ ചെവിയോട് ചേർത്ത് പിടിച്ചുകൊണ്ടിരുന്നാൽ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും, ഇങ്ങനെ ചെവി ചൂടാവുന്നത് തലവേദനക്കും, ചെവിവേദനക്കും കാരണമാവും. കൂടുതൽ സമയം സംസാരത്തിന് ലാൻഡ്ഫോൺ ആണ് കൂടുതൽ ഉപകാരപ്രദം, ലാൻഡ്ഫോൺ എത്രസമയം സംസാരിച്ചാലും ചൂടാവില്ല.
- ചെറിയ കുട്ടികൾക്ക് മൊബൈൽഫോൺ നൽകരുത്, അവരുടെ തലയോട്ടി മൃദുവാണ്, തലച്ചോറ് വളരുന്നതെയുള്ളൂ, അതിലേക്ക് അനാവശ്യമായി റേഡിയേഷനുകൾ ഏൽപ്പിക്കുന്നത് പലപ്പോഴും ദോഷകരമായി തീർന്നേക്കും. കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് പലയിടത്തും വിലക്കുകൾ ഉണ്ട്. ഫ്രാൻസിൽ ഇതിന് നിയമവും ഉണ്ട്, കാനഡയിലാവട്ടെ കുട്ടികൾക്കും കുട്ടികൾ ഉള്ള അച്ഛനമ്മമാർക്കുമായി റേഡിയേഷൻ കുറഞ്ഞ പ്രത്യേക മൊബൈലുകൾ മാർക്കറ്റിൽ ലഭ്യമാണ്.
- കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ സാഹചര്യം നോക്കി ലൗഡ്സ്പീക്കർ ഉപയോഗിച്ചു സംസാരിക്കുക.
- മൊബൈൽ ഫോൺ ഏത് പോക്കറ്റിൽ ഇടണം എന്നത് വലിയ പ്രശ്നമാണ്. പരമാവധി കയ്യിൽ തന്നെ പിടിക്കുന്നതാണ് നല്ലത്, ഷർട്ടിന്റെ പോക്കറ്റിൽ ഇടുമ്പോൾ ഹൃദയഭാഗത്ത് റേഡിയേഷനടിക്കാം, പേസ്മേക്കർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഫോൺ ഒരു കാരണവശാലും ഷർട്ടിന്റെ പോക്കറ്റിൽ വെക്കരുത്. പാന്റ്സിന്റെ പോക്കറ്റിൽ ഫോൺ വെക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില ഗവേഷകർ പറയുന്നു. പാന്റ്സിന്റെ പോക്കറ്റിൽ മൊബൈൽ വെച്ച് ഹെഡ്‌ഫോണുപയോഗിച്ചു സംസാരിക്കുന്നത് തീർത്തും അപകടമാണ്, ശരീരത്തിലെ മുകൾ ഭാഗങ്ങളെ അപേക്ഷിച്ച് കീഴ്ഭാഗങ്ങൾ ആണത്രേ കൂടുതലായി റേഡിയേഷനുകളെ ആഗിരണം ചെയ്യുന്നത്. സ്ത്രീകൾ കൂടുതലും പേഴ്സിലോ, പൗച്ചിലോ ആണ് ഫോൺ സൂക്ഷിക്കുന്നത്, അതാണ് നല്ല രീതിയും.
- യാത്രക്കിടയിൽ, ലിഫ്റ്റുകൾ അത്തരത്തിലുള്ള ചെറിയ സ്ഥലങ്ങൾ, വാഹനങ്ങൾ, ലോഹ മുറികൾ, എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ കണക്ഷൻ നിലനിർത്താൻ വളരെയധികം ഊർജം ഉപയോഗിക്കേണ്ടി വരും. അത് ഫോണിന്റെ ചാർജ് പെട്ടന്ന് കുറയാൻ കാരണമാവുന്നു. ട്രെയിനിൽ വെച്ച് മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നത് അമിത റേഡിയേഷനുകൾക്ക് കാരണമാവുന്നു, ചിലപ്പോൾ മൊബൈൽ ഫോണിന് കേടുപാടുകൾ സംഭവിക്കാം.
ThankZ for reading: Gaize tech
Visit Facebook Page
Join WhatsApp Group
Join Telegram Channel
Download Gaize News App
Visit Facebook Page
Join WhatsApp Group
Join Telegram Channel
Download Gaize News App
Download iMovie for Windows 10
ReplyDeleteYou can also check this app : fmovies .se
ReplyDeleteYour article is amazing,just it love it.You can visit my website :toffu apk download
ReplyDelete