മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ.
മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, 2മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാവുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർത്തനങ്ങളെ ബാധിക്കാനിടയുണ്ട്. എസ്.എ.ആർ (സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്) ഏറ്റവും കുറഞ്ഞ ഫോൺ വാങ്ങുക. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്.എ.ആർ. ഇത് കുറയുന്നതിനനുസരിച്ചു റേഡിയേഷൻ കുറയും. ഫോണിനൊപ്പമുള്ള ഇൻസ്ട്രക്ഷൻ മാനുവലിൽ എസ് എ ആർ എത്രയെന്ന് പറയാറുണ്ട്. ഒരു കാൾ ചെയ്യുമ്പോൾ ഫോൺ കണക്ട് ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്ത് പിടിക്കാവു. കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷൻ വരുന്നത്, നല്ലതുപോലെ സിഗ്നൽ ഉള്ളിടത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക, സിഗ്നൽ കുറവുള്ള സമയത്ത് കാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ കൂടുതൽ റേഡിയേഷൻ ഉണ്ടാവും. ഹെഡ്ഫോണുകളാൽ കൂടുതൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, വയർ ഹെഡ്‌ഫോണുകൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കരുത്, വയർ ഹെഡ്‌ഫോണുകൾ പലപ്പോഴും ആന്റിന പോലെ പ്രവർത്ത