വാട്ട്സാപ്പ് 'Delete for Everyone' എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം.



ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉള്ള മെസ്സേജിങ് ആപ്പാണ് വാട്ട്സാപ്പ്, ഈ വർഷം അനേകം അപ്‌ഡേറ്റുകളാണ് വാട്സാപ്പ് കൊണ്ടുവന്നിട്ടുള്ളത്.
എന്നാൽ ഏറ്റവും ഒടുവിൽ വാട്ട്സാപ്പ് കൊണ്ടു വന്ന സവിശേഷതയാണ് Delete for Everyone'. കഴിഞ്ഞ ആഴ്ചയിൽ പരിമിതമായ ഉപഭോക്താക്കൾക്ക് മാത്രമേ ഈ സവിശേഷത ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഈ സവിശേഷതയുടെ ഔദ്യോഗിക അപ്‌ഡേറ്റുകൾ വന്നു.
ആൻഡ്രോയ്ഡ്, ഐഫോൺ, വിൻഡോസ് ഫോൺ, എന്നിവയിൽ ഈ പുതിയ അപ്ഡേറ്റ് ലഭ്യമാവും.


'Delete for Everyone' അല്ലെങ്കിൽ 'Revoke feature' എന്നതാണ് ഏറ്റവും ജനകീയമായ ഇൻസ്റ്റന്റ് മെസ്സേജിങ് സേവനത്തിൽ വളരെ അത്യാശ്യമായ ഒരു സവിശേഷത.
ഒരു ഗ്രൂപ്പിലേക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ അയച്ച എല്ല സന്ദേശങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നു. നിങ്ങൾ തെറ്റായ ഒരു  സന്ദേശം അയക്കുമ്പോഴോ അല്ലെങ്കിൽ അയച്ചതിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയോ ചെയ്താൽ ഉടൻ തന്നെ ആ ചാറ്റ് ഡിലീറ്റ് ചെയ്യാം.



ഈ സവിശേഷത നിങ്ങളുടെ ഫോണിൽ ചേർക്കണം എങ്കിൽ അയക്കുന്ന ആളിനും, സ്വീകരിക്കുന്ന ആളിനും വാട്ട്സാപ്പിലെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേഷൻ ചെയ്തിരിക്കണം.

ഇതിൽ പ്രധാനമായ മറ്റൊരു കാര്യം നിങ്ങൾ ഓർക്കേണ്ടത് നിങ്ങൾ ഏത് സന്ദേശം ആണോ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് അത് അയച്ച ശേഷം 7 മിനിറ്റിനുള്ളിൽ  ഡിലീറ്റ് ചെയ്തിരിക്കണം. ഒരിക്കൽ മെസ്സേജ് ഡിലീറ്റ് ചെയ്ത് കഴിഞ്ഞാൽ അയക്കുന്ന ആൾക്കും, സ്വീകർത്താവിനും മെസ്സേജ് ഡിലീറ്റ് ചെയ്തു എന്ന സന്ദേശം ലഭിക്കുന്നത് ആയിരിക്കും.
മെസ്സേജ് ഡിലീറ്റ് ചെയ്യണം എങ്കിൽ ആദ്യം ഡിലീറ്റ് ചെയ്യാൻ ഉള്ള മെസ്സേജ് സെലക്ട് ചെയ്യുക, അതിന് ശേഷം 'Delete' ഓപ്ഷൻ ക്ലിക്ക് ചെയ്യുക അതിൽ വരുന്ന ഓപ്ഷനിൽ 'Delete for Everyone' എന്നതിൽ ക്ലിക്ക് ചെയ്യാം. ഇതെല്ലാം മെസ്സേജ് അയച്ചു 7 മിനിറ്റിനുള്ളിൽ തന്നെ ചെയ്തിരിക്കണം.


ThankZ for reading: Gaize tech
                                      Visit Facebook Page
                                      Join WhatsApp Group

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.