കിടിലൻ പെർഫോമൻസുമായി നോക്കിയ 2 അവതരിപ്പിച്ചു



നോക്കിയയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ എച്ച്.എം.ഡി ഗ്ലോബൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 


99യൂറോയാണ് (ഏകദേശം 7500 രൂപ) ഫോണിന്റെ വില. ഇതുവരെ പുറത്തിറങ്ങിയ നോക്കിയ ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ ചിലവ് കുറഞ്ഞവയിൽ ഒന്നാണ് നോക്കിയ 2.
നോക്കിയ 2 ന്റെ ഇന്ത്യൻ മാർക്കറ്റ് വില എത്ര ആയിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.



നോക്കിയ 2 വിന്റെ മുഖ്യ സവിശേഷത 2 ദിവസം നീണ്ട് നിൽക്കുന്ന 4100mAh ന്റെ ശക്തിയേറിയ ബാറ്ററിയാണ്.
720 × 1280 പിക്‌സലിന്റെ 5 ഇഞ്ച് എൽടിപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ് നോക്കിയ 2ന്.
കോപ്പർ ബ്ലാക്ക്‌, പ്യുറ്റർ ബ്ലാക്ക്‌, പ്യുറ്റർ വൈറ്റ് എന്നിങ്ങനെ മൂന്ന് നിരങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക.



1.3GHz ന്റെ ക്യുവൽകോം സ്‌നാപ്ഡ്രാഗൻ 212 പ്രോസസ്സറും 1 ജിബി റാമുമാണ് ഫോണിലുള്ളത്.
ആൻഡ്രോയിഡ് ന്യൂഗട്ട് ഓഎസ് ആണ് നോക്കിയ 2 സ്മാർട്ഫോണിൽ ഉണ്ടാവുക.
എന്നാൽ ആൻഡ്രോയ്ഡ് 8.0 ഓറിയോ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനും ഇതിൽ സാധിക്കും.
8 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ സെൽഫി ക്യാമറ, ഗൂഗിൾ അസ്സിസ്റ്റന്റ് എന്നിവയെല്ലാം നോക്കിയ 2 ന്റെ മാറ്റ് പ്രത്യേകതകൾ ആണ്.


Thank you for reading:
Gaize tech

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.