ഇനി മുതൽ സന്ദേശങ്ങളോടൊപ്പം പണമിടപാട് നടത്താനും വാട്ട്സാപ്പ് ഉപയോഗിക്കാം
വാട്ട്സാപ്പ് പേ എന്ന പേരിൽ പുതിയ ഫീച്ചർ ഉടൻ പുറത്തിറങ്ങും. വാട്സാപ്പിൽ തന്നെയാണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. അടുത്ത മാസങ്ങളിൽ ഈ ഫീച്ചർ കൂടിച്ചേർന്ന പുതിയ അപ്ഡേഷൻ കമ്പനി അവതരിപ്പിക്കും.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള വാട്ട്സാപ്പ് എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. 'യുനൈറ്റഡ് പേയ്മെന്റ്‌സ് ഇന്റർഫേസ്' (യു.പി.ഐ) വഴിയാണ് പണം കൈമാറുക.
സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്ട്സാപ്പിന്റെ മികവ് പണ കൈമാറ്റത്തിലും ഫലപ്രദമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Good post
ReplyDeleteGood post
ReplyDeleteYou might be intrest in this app : chia anime apk
ReplyDelete