Posts

നിങ്ങൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഓൺലൈനിൽ പരിശോധിക്കാം.

Image
12 അക്ക ഡിജിറ്റൽ നമ്പറായ ആധാർ ഇപ്പോൾ ഒട്ടനവധി പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആവശ്യമായിരിക്കുന്നു. ഈ ആധാർ ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്കും, പാൻ നമ്പറിലേക്കും, മ്യൂച്വൽ ഫണ്ടുകളിലേക്കും, പിപിഎഫ് അക്കൗണ്ടുകളിലേക്കും, ഇൻഷുറൻസ് പോളിസികളിലേക്കും, എന്നിങ്ങനെ പലതുമായും ലിങ്ക് ചെയ്യേണ്ടതാണ്.. ആധാർ ഏജൻസി ആയ UIDAI ഇപ്പോൾ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ സംബന്ധിച്ച വിവരങ്ങൾ ഓണ്ലൈനിലൂടെ തന്നെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇതിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാനും, ആധാർ നമ്പർ പരിശോധിക്കാനും സാധിക്കും. ഇത് കൂടാതെ ഓണ്ലൈനിൽ ആധാർ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ആധാർ കാർഡ് ഉടമകൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്. ആദ്യം UIDAI വെബ്സൈറ്റ് ( https://uidai.gov.in/ ) തുറക്കുക. 'ആധാർ സേവനങ്ങൾ' open ചെയ്യുക, അതിൽ 'verify Email/Mobile Number' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, ഇമെയിൽ ഐഡി, നിങ്ങളുടെ മൊബൈൽ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ചേർക്കുക. ശേഷം 'Get One time Password' (OTP) എന്നതിൽ ക്ലിക്ക് ചെയ്യുക, ...

സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് എങ്ങനെ നമ്മുടെ മൊബൈലിൽ നിർമ്മിക്കാം.

Image
"Zoetropic" എന്നാണ് സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് മൊബൈലിൽ നിർമ്മിക്കാൻ ആവശ്യമായ ആപ്ലിക്കേഷന്റെ പേര് . ഇതൊരു പെയ്ഡ് ആപ്ലിക്കേഷൻ ആണ്, ഇതിന്റെ ഫ്രീ വേർഷനിൽ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ വാട്ടർമാർക്ക് ഉണ്ടാവും, കൂടാതെ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തുവാനുള്ള സൗകര്യവും ലഭിക്കില്ല. "Zoetropic" ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. Download Android Download iPhone Thanks Ratheesh R Menon for the information. ✍Gaize tech Visit Facebook Page Join WhatsApp Group Join Telegram Channel Download Gaize App

Download GBWhatsApp V7.70 Latest Version for Android

Image
With GBWhatsApp you can use 2 WhatsApp application account on same Android device. GBWhatsApp Download Link  Share GBWhatsApp with your friends on social media ThankZ for reading: Gaize tech                                     Visit Facebook Page                                     Join WhatsApp Group                                     Join Telegram Channel                                     Download Gaize News App

ഗ്രൂപ്പുകളെ ഗ്രൂപ്പാക്കാം. വാട്ട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു.

Image
ഗ്രൂപ്പുകൾ എന്നത് വാട്സാപ്പിന്റെയും ചാറ്റിംഗ് ആപ്പുകളുടെയും ജീവനാണ്. കുടുംബം, ജോലി, സ്ഥലം, സുഹൃത്തുക്കൾ, എന്നിങ്ങനെ ഗ്രൂപ്പുകളുണ്ടാക്കി പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുക എന്നതാണ് വാട്സാപ്പിന്റെ ഉപയോഗങ്ങളിൽ ഒന്ന് തന്നെ. എന്നാൽ ഇത്തരം വ്യക്തിപരമായ സന്ദേശങ്ങൾ അയക്കാതെ മറ്റുചില കാര്യങ്ങൾ അയക്കുന്നവരും ഗ്രൂപ്പുകളിൽ ഉണ്ടാവും. മാർക്കറ്റിംഗിന് വേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരുമിച്ച് സന്ദേശം അയക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാനാണ് വാട്സാപ്പിന്റെ പുതിയ നീക്കം. ഇവർക്കായി ഒരു പുതുപുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. നിലവിൽ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുന്നത്. പുതിയ അപ്ഡേഷൻ ലഭിക്കുന്നത് മുതൽ 256 ഗ്രൂപ്പുകളെ ഒന്നിച്ചു ഗ്രൂപ്പ് ചെയ്യാവുന്നതാണ്. ഇതോടെ ഒരു സന്ദേശം ഈ 256 ഗ്രൂപ്പുകളിലും ഉള്ള ആളുകൾക്ക് ലഭിക്കുന്ന രീതിയിൽ പങ്കുവെക്കാൻ സാധിക്കും. ഗ്രൂപ്പ് ബ്രോഡ്‌കാസ്റ്റിംഗ് എന്നാണ് വാട്സാപ്പ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് ഗ്രൂപ്പുകളെ ആഡ് ചെയ്ത് കൊടുക്കുകയാണ് ഫീച്ചർ. ഉടൻ തന്നെ ഈ പുതിയ ഫീച്ചർ വാട്സാപ്പിൽ ലഭ്യമ...

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ.

Image
മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, 2മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാവുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർത്തനങ്ങളെ ബാധിക്കാനിടയുണ്ട്. എസ്.എ.ആർ (സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്) ഏറ്റവും കുറഞ്ഞ ഫോൺ വാങ്ങുക. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്.എ.ആർ. ഇത് കുറയുന്നതിനനുസരിച്ചു റേഡിയേഷൻ കുറയും. ഫോണിനൊപ്പമുള്ള ഇൻസ്ട്രക്ഷൻ മാനുവലിൽ എസ് എ ആർ എത്രയെന്ന് പറയാറുണ്ട്. ഒരു കാൾ ചെയ്യുമ്പോൾ ഫോൺ കണക്ട് ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്ത് പിടിക്കാവു. കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷൻ വരുന്നത്, നല്ലതുപോലെ സിഗ്നൽ ഉള്ളിടത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക, സിഗ്നൽ കുറവുള്ള സമയത്ത്‌ കാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ കൂടുതൽ റേഡിയേഷൻ ഉണ്ടാവും. ഹെഡ്ഫോണുകളാൽ കൂടുതൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, വയർ ഹെഡ്‌ഫോണുകൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കരുത്, വയർ ഹെഡ്‌ഫോണുകൾ പലപ്പോഴും ആന്റിന പോലെ പ്രവർത്ത...

ഫോണിലെ പ്രൊമോഷൻ കോളുകളും എസ് എം എസും എങ്ങനെ ബ്ലോക്ക് ചെയ്യാം.

Image
തുടർച്ചയായി വരുന്ന കോളുകളും മെസ്സേജുകളും മൊബൈൽ ഉപഭോക്താക്കൾക്ക് പലപ്പോളും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഈ നമ്പറുകൾ ബ്ലാക്ക്‌ ലിസ്റ്റിൽ അഥവാ റിജക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയാലും പ്രയോജനമില്ല. ബ്ലാക്‌ലിസ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളുകൾക്ക് അവസാനം ഉണ്ടായിരിക്കില്ല. നെറ്റ് വർക്ക് ഏത് തന്നെ ആയിരുന്നാലും ആവശ്യമില്ലാത്ത പ്രമോഷൻ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക മാർഗ്ഗം ഡു നോട്ട് ഡിസ്റ്റർബ് (ഡി എൻ ഡി) മോഡ് ആക്റ്റീവ് ആക്കുക എന്നതാണ്. ഡി എൻ ഡി ആക്ടിവേഷൻ എങ്ങനെ ചെയ്യുമെന്ന് നോക്കാം . ഒരു എസ് എം എസ് മാത്രം അയച്ചു നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്റ്റീവ് ചെയ്യാൻ കഴിയും. എസ് എം എസിന് ചിലപ്പോൾ ചാർജ് ഈടാക്കും. ഇത് ചെയ്യും മുൻപ് നിലവിൽ ഡി എൻ ഡി ആക്റ്റീവ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളുടെ നെറ്റ് വർക്ക് ഏതാണെന്നും, ഡി എൻ ഡി ആക്റ്റീവ് ആണോ അല്ലയോ എന്ന് കാണിച്ചു തരികയും ചെയ്യും. ഇത് കൂടാതെ മൊബൈലിൽ നിന്നും 1909 എന്ന നമ്പറിലേക്ക് ...

സൂക്ഷിക്കുക.. ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ വാട്ട്സാപ്പുകൾ.

Image
ലോകമെമ്പാടും നിരവധി ഉപഭോക്താക്കൾ ഉള്ള വാട്ട്സാപ്പിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിരവധി വ്യാജ പതിപ്പുകൾ. 'WhataApp Inc.' എന്ന ഔദ്യോഗിക ഡെവലപ്പർ വിലാസത്തിന് സമാനമായ പേരുകളിൽ ആണ് വ്യാജന്മാർ ഇറങ്ങിയിരിക്കുന്നത്. വാട്ട്സാപ്പിന്റെ അതേ പേരിൽ, അതേ ലോഗോ ഉപയോഗിച്ച് ഏഴോളം വ്യാജ പതിപ്പുകൾ ആണ് ഉള്ളത്. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആപ്പുകൾ പലതും നിരവധി ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ വാട്ട്സാപ്പ്ന് 100 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ട്. 'ടെമ്പിൾ റൺ 2' എന്ന ജനപ്രിയ ഗെയിം, ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത 'വാട്ട്സാപ്പ് ബിസിനസ്' അപ്പ്, എന്നിവയുടെയൊക്കെ വ്യാജൻ ഇറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ പതിപ്പുകൾ ഡൌൺലോഡ് ചെയ്യുക വഴി ഫോണിൽ വൈറസുകൾ കയറാനും, ഫോണിൽ ഡാറ്റകൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകൾ ഏറെയാണ്. ThankZ for reading: Gaize tech                                   Visit Facebook Page                           ...