നിങ്ങൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഓൺലൈനിൽ പരിശോധിക്കാം.
12 അക്ക ഡിജിറ്റൽ നമ്പറായ ആധാർ ഇപ്പോൾ ഒട്ടനവധി പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആവശ്യമായിരിക്കുന്നു. ഈ ആധാർ ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്കും, പാൻ നമ്പറിലേക്കും, മ്യൂച്വൽ ഫണ്ടുകളിലേക്കും, പിപിഎഫ് അക്കൗണ്ടുകളിലേക്കും, ഇൻഷുറൻസ് പോളിസികളിലേക്കും, എന്നിങ്ങനെ പലതുമായും ലിങ്ക് ചെയ്യേണ്ടതാണ്..
ആധാർ ഏജൻസി ആയ UIDAI ഇപ്പോൾ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ സംബന്ധിച്ച വിവരങ്ങൾ ഓണ്ലൈനിലൂടെ തന്നെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇതിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാനും, ആധാർ നമ്പർ പരിശോധിക്കാനും സാധിക്കും. ഇത് കൂടാതെ ഓണ്ലൈനിൽ ആധാർ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ആധാർ കാർഡ് ഉടമകൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്.
ആധാർ ഏജൻസി ആയ UIDAI ഇപ്പോൾ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ സംബന്ധിച്ച വിവരങ്ങൾ ഓണ്ലൈനിലൂടെ തന്നെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇതിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാനും, ആധാർ നമ്പർ പരിശോധിക്കാനും സാധിക്കും. ഇത് കൂടാതെ ഓണ്ലൈനിൽ ആധാർ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ആധാർ കാർഡ് ഉടമകൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്.
- ആദ്യം UIDAI വെബ്സൈറ്റ് (https://uidai.gov.in/) തുറക്കുക.
- 'ആധാർ സേവനങ്ങൾ' open ചെയ്യുക, അതിൽ 'verify Email/Mobile Number' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, ഇമെയിൽ ഐഡി, നിങ്ങളുടെ മൊബൈൽ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ചേർക്കുക.
- ശേഷം 'Get One time Password' (OTP) എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇമെയിൽ ഐഡി എന്നിവയിലേക്ക് OTP കോഡ് വരുന്നതാണ്.
- ശേഷം താഴെ കാണുന്ന ബോക്സിൽ നിങ്ങൾക്ക് ലഭിച്ച OTP കോഡ് നൽകി 'Verify OTP' യിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, സ്ഥിതീകരിച്ച പേജിലേക്ക് പോവുന്നതാണ്.
- ഒരിക്കൽ നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിതീകരിച്ചു കഴിഞ്ഞാൽ അത് പറയും. 'നിങ്ങൾ നൽകിയ മൊബൈൽ നമ്പർ ഇതിനകം തന്നെ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്.
- നിങ്ങളുടെ ഇമെയിൽ ഐഡി/മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ നിങ്ങൾക്ക് തുടരാൻ ആവില്ല, OTP ക്കായി അപേക്ഷിക്കാം. നൽകിയ ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ പൊരുത്തപ്പെടുന്നില്ലെന്നു ഇത് പറയും.
- നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ ഇമെയിൽ SSUP പോർട്ടിലൂടെ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ല എങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ പുതുക്കുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററിൽ സന്ദർശിക്കുക. അധിക രേഖകൾ ഒന്നും തന്നെ ആവശ്യം ഇല്ല.
Thanks for reading: gaize tech
You can also check this app : musixmatch premium apk
ReplyDelete