ഐഫോൺ ഉപയോഗിക്കുന്ന പലർക്കും അറിയില്ല , അല്ലെങ്കിൽ ബുദ്ധിമുട്ടായി കാണുന്ന ഒന്നാണ് ഐഫോണിൽ പാട്ടുകളും വീഡിയോകളും സ്റ്റോർ ചെയ്യുക എന്നത്. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ സാധിക്കുമെന്ന് നോക്കാം. അപ്പ്സ്റ്റോറിൽ നിന്ന് VLC Media Player ഡൗണ്ലോഡ് ചെയ്യുക, (ഡൌൺലോഡ് ചെയ്യാനായി ഈ link ൽ ക്ലിക്ക് ചെയ്യുക. VLC For Mobile by VideoLAN.) ശേഷം VLC Media Player ഓപ്പണ് ചെയ്ത് മുകളിലെ ഇടതുഭാഗത്തെ ലോഗോയിൽ touch ചെയ്ത് മെനു ഓപ്പൺ ചെയ്യുക. (Wi-Fi/HotSpot കണക്ഷൻ ഉണ്ടായിരിക്കണം.) നെറ്റവർക്ക് മെനുവിന് താഴെ Share Via Wi-Fi എന്നത് Switch On ചെയ്യുക. അപ്പോൾ അവിടെ http://192...... ഇങ്ങനെ തുടങ്ങുന്ന ഒരു IP ആഡ്ഡ്രസ് വരും. മൊബൈൽ കണക്ട് ചെയ്ത അതേ Wi-Fi യിൽ ഉള്ള ടാബ്, കമ്പ്യുട്ടർ, ലാപ്ടോപ്പ്, ആൻഡ്രോയിഡ് മൊബൈൽ എന്നിവയിൽ ഇന്റർനെറ്റ് ബ്രൗസർ ഓൺ ആക്കിയ ശേഷം മുകളിൽ പറഞ്ഞ IP അഡ്രസ് (http://192....) ടൈപ്പ് ചെയ്ത് കൊടുക്കുക....