ശ്രദ്ധിക്കുക.. യൂസി ബ്രൗസർ പണി തരും.
വർഷങ്ങളായി ഇന്ത്യയിലെ ഭൂരിഭാഗം സ്മാർട്ഫോൺ ഉപഭോക്താക്കളുടെയും ഇഷ്ട ബ്രൗസർ ആയി ഉപയോഗിക്കുന്നത് UC Browser ആണ്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ നിരവധി ഫീച്ചറുകൾ നൽകുന്ന യൂസി അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോർട്.
രാജ്യത്തെ കോടി കണക്കിന് ഉപഭോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്പനി ആയ ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ചോർത്തുന്നു എന്നാണ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവിലുള്ള മൊത്തം ബ്രൗസറുകളിൽ 50% വും യൂസിയാണ് കൈവശം വെച്ചിരിക്കുന്നത്, 33 ശതമാനം ക്രോം, 10 ശതമാനം ഒപേര, എന്നിങ്ങനെയാണ്. മുൻപ് 75% പേരും യൂസി ബ്രൗസർ തന്നെ ആണ് ഉപയോഗിച്ചിരുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കടന്നു വരവോടെ ഗൂഗിൾ ക്രോമിലേക്ക് ആളുകൾ മാറുകയായിരുന്നു.
ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ബ്രൗസർ എങ്ങനെയാണ് വിദൂര സെർവറിലേക്ക് ഉപഭോക്താക്കളുടെ ഡാറ്റ എങ്ങനെ അയക്കുന്നു എന്നാണ് അന്വേഷിക്കുന്നത്. ഹൈദരാബാദിലെ സർക്കാർ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്.
വിവര വിനിമയ സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഐടി വിഭാഗങ്ങളും യൂസി ബ്രൗസറിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് WI-FI നെറ്റവർക്കിലേക്ക് കണക്ട് ചെയ്ത ചൈനയിലെ സെർവറിലേക്ക് ഫോണുകളുടെ IMEI നമ്പറും ലൊക്കേഷൻ ഡാറ്റയും ഉൾപ്പെടുന്ന വിവരങ്ങൾ യൂസി ബ്രൗസർ അയക്കുന്നുണ്ട്..
ഈ കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ യൂസി രാജ്യത്ത് നിരോധിക്കപ്പെടും.
Its really awesome try more , xeon emulator
ReplyDelete