കിടിലൻ ഫീച്ചറുകളുമായി "ആൻഡ്രോയിഡ് ഒ" വരുന്നു.



"ആൻഡ്രോയിഡ് ഒ" ഇന്നെത്തും. ഫീച്ചറുകളും മറ്റ് സവിശേഷതകളും അറിയാം.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പായ "ആൻഡ്രോയിഡ് ഒ" (Android O) ഗൂഗിൾ ഇന്ന് പുറത്തിറക്കും. ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് ഗൂഗിൾ ആൻഡ്രോയ്ഡ് ഔദ്യോഗികമായി അവതരിപ്പിക്കുക. "ആൻഡ്രോയ്ഡ് ഒ" എന്നറിയപ്പെടുന്ന പുതിയ പതിപ്പിന്റെ യഥാർത്ഥ പേര് ഇതുവരെ ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. പുതിയ പതിപ്പിന്റെ പേരിൽ പല അഭ്യൂഹങ്ങളുമുണ്ട്.
ഈ വർഷത്തെ ഗൂഗിൾ I/O കോണ്ഫറൻസിൽ "ആൻഡ്രോയ്ഡ് ഒ" പതിപ്പ് ഏറെ ചർച്ച ആയിരുന്നു.

ആൻഡ്രോയ്ഡ് ഒ യിലെ കൂടുതൽ ഫീച്ചറുകളെക്കുറിച്ച് അറിയാം..


ബാക്ക്ഗ്രൗണ്ട് ലിമിറ്റ്‌സ്
ബാറ്ററി ദൈർഘ്യം വർധിപ്പിക്കാനായി അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളിൽ ഒന്നാണ് ബാക്ക്ഗ്രൗണ്ട് ലിമിറ്റ്‌സ്. ആൻഡ്രോയ്ഡ് ഡിവൈസിൽ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അപ്പ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്. അതായത് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന ഫോണുകളിൽ സാധാരണ നിലയുള്ളതിനേക്കാൾ ബാറ്ററി ദൈർഘ്യം വർധിക്കുമെന്ന് സാരം.


പിക്ച്ചർ ഇൻ പിക്ച്ചർ മോഡ്
ഈ ഫീച്ചർ വരുന്നതോടെ നിങ്ങൾക്ക് മറ്റൊരു ആപ്പ്ലിക്കേഷൻ പ്രവർത്തിച്ചുകൊണ്ടു തന്നെ യൂട്യൂബ് വീഡിയോ കാണാൻ സാധിക്കും. സ്ക്രീനിൽ കാണുന്ന ആപ്പ് വിൻഡോയ്ക്ക് മുകളിലായാവും വീഡിയോ പ്ലെയർ വിൻഡോ പ്രത്യക്ഷപ്പെടുക.


നോട്ടിഫിക്കേഷൻ ഡോട്ട്‌സ്
ഡ്രോപ്ഡൗൻ മെനു താഴ്ത്താതെ തന്നെ നോട്ടിഫിക്കേഷനുകൾ ഉപയോക്താവിനെ അറിയിക്കുന്നതിനായുള്ള ഫീച്ചറാണിത്. ഐഒഎസ് ഫോണുകളിൽ ആപ്പുകൾക്ക് മുകളിൽ കാണാറുള്ള റെഡ് ഡോട്സ്ന് സമാനമായ ഫീച്ചർ ആണിത്. നോട്ടിഫിക്കേഷൻ വരുമ്പോൾ അതാത് ആപ്പിക്കേഷനു മുകളിൽ ചെറിയ ഡോട്ട് (Dot) പ്രത്യക്ഷപ്പെടും. ഇങ്ങനെ ഡോട്ടുകൾ ഉള്ള ആപ്പുകളിൽ വായിക്കാതെ കിടക്കുന്ന നോട്ടിഫിക്കേഷൻ ഉണ്ടെന്ന അടയാളമാണ്..
വായിക്കാത്ത നോട്ടിഫിക്കേഷനുകൾക്ക് മുകളിൽ ലോങ് പ്രസ്സ് ചെയ്താൽ ഒരു പോപ്അപ്പ് വിൻഡോയിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ കാണാൻ സാധിക്കും..


ആപ്പുകൾ തുറന്നുവരാനുള്ള വേഗത
ആപ്പുകൾ ഓപ്പണാവാൻ അധികം സമയം എടുക്കില്ലെന്നതാണ് മറ്റൊരു സവിശേഷത. ആൻഡ്രോയിഡ് ന്യൂഗട്ട് പതിപ്പിൽ തന്നെ ബൂട്ടിങ് സമയം മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും, അതിനേക്കാൾ മികച്ച സംവിധാനങ്ങളായിരിക്കും ഗൂഗിൾ പുതിയ പതിപ്പിൽ അവതരിപ്പിക്കുക.


പുതിയ ഇമോജികൾ
ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിൽ പുതിയ ഇമോജികളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഐഒഎസ് മാതൃകയിലുള്ള ഭംഗിയുള്ള സർക്കുലർ ഇമോജികളായിരിക്കും പുതിയ പതിപ്പിൽ ഉണ്ടാവുക.


Note: ആൻഡ്രോയ്ഡ് ന്റെ മിക്ക ഫോണുകളിലും പുതിയ ആൻഡ്രോയ്ഡ് പതിപ്പ് ഉപയോഗിക്കാൻ സാധിക്കും.
"ആൻഡ്രോയ്ഡ് ഒ" പതിപ്പിൽ പുറത്തിറങ്ങുന്ന ആദ്യ ഫോൺ ഗൂഗിൾ പിക്‌സൽ 2 സ്മാർട്ട്ഫോൺ ആയിരിക്കും.

Thanks: Gaize tech
               Visit Facebook Page
               Join Whatsapp Group
               Join Telegram Channel

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.