ഐഫോണിൽ പാട്ടുകളും വീഡിയോകളും സ്റ്റോർ ചെയ്യാം.
ഐഫോൺ ഉപയോഗിക്കുന്ന പലർക്കും അറിയില്ല, അല്ലെങ്കിൽ ബുദ്ധിമുട്ടായി കാണുന്ന ഒന്നാണ് ഐഫോണിൽ പാട്ടുകളും വീഡിയോകളും സ്റ്റോർ ചെയ്യുക എന്നത്.
ഇത് വളരെ എളുപ്പത്തിൽ എങ്ങനെ സാധിക്കുമെന്ന് നോക്കാം.
- അപ്പ്സ്റ്റോറിൽ നിന്ന് VLC Media Player ഡൗണ്ലോഡ് ചെയ്യുക,
- (ഡൌൺലോഡ് ചെയ്യാനായി ഈ link ൽ ക്ലിക്ക് ചെയ്യുക. VLC For Mobile by VideoLAN.)
- ശേഷം VLC Media Player ഓപ്പണ് ചെയ്ത് മുകളിലെ ഇടതുഭാഗത്തെ ലോഗോയിൽ touch ചെയ്ത് മെനു ഓപ്പൺ ചെയ്യുക. (Wi-Fi/HotSpot കണക്ഷൻ ഉണ്ടായിരിക്കണം.)
- നെറ്റവർക്ക് മെനുവിന് താഴെ Share Via Wi-Fi എന്നത് Switch On ചെയ്യുക. അപ്പോൾ അവിടെ http://192...... ഇങ്ങനെ തുടങ്ങുന്ന ഒരു IP ആഡ്ഡ്രസ് വരും.
- മൊബൈൽ കണക്ട് ചെയ്ത അതേ Wi-Fi യിൽ ഉള്ള ടാബ്, കമ്പ്യുട്ടർ, ലാപ്ടോപ്പ്, ആൻഡ്രോയിഡ് മൊബൈൽ എന്നിവയിൽ ഇന്റർനെറ്റ് ബ്രൗസർ ഓൺ ആക്കിയ ശേഷം മുകളിൽ പറഞ്ഞ IP അഡ്രസ് (http://192....) ടൈപ്പ് ചെയ്ത് കൊടുക്കുക.
- ശേഷം സ്ക്രീനിൽ Dropfiles എന്ന് കാണുന്ന ഫോൾഡറിലേക്ക് പാട്ടുകളും, വീഡിയോകളും Drag ചെയ്തു ഇടുക. അത് ഐഫോണിൽ സേവ് ആയിക്കൊള്ളും.
- കംപ്ലീറ്റ് ആയി കഴിഞ്ഞാൽ നിങ്ങളുടെ ഐഫോണിൽ VLC ഓപ്പൺ ആക്കി പാട്ടുകളും വീഡിയോകളും Play ചെയ്യാം.
You might be intrest in this app : gw2reddit
ReplyDelete