ഡ്രൈവിംഗ് ലൈസൻസും, ആർ.സി ബുക്കും, ആധാർ കാർഡുമൊക്കെ ഇനി മൊബൈലിൽ കൊണ്ടു നടക്കാം..
വഴിയിൽ ഒളിച്ചിരുന്ന് കൈകാണിക്കുന്ന പൊലീസുകാരെ കാണുമ്പോൾ മാത്രം ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കുമൊക്കെ ഓർമ വരുന്നവർക്കായി സർക്കാർ തന്നെ ഒരുക്കിയ പുതിയ സംവിധാനമാണ് ഡിജിലോക്കർ പ്ലസ്.
ആവശ്യമായ രേഖകളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി സ്വന്തം മൊബൈൽ ഫോണിലോ, ടാബിലോ കൊണ്ടു നടക്കാവുന്ന സംവിധാനമാണിത്.
ഇതിൽ അംഗമാവാനും, കൂടുതൽ വിവരങ്ങൾ ലഭിക്കുവാനായി www.digitallocker.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങിയ ശേഷം രേഖകൾ അപ്‌ലോഡ് ചെയ്യാം.
"Digilocker" എന്ന മൊബൈൽ ആപ്പ് വഴി ഈ വിവരങ്ങൾ സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളിലും ലഭ്യമാവും.
Thanks: Gaize tech
wow this is amezing website try more apk , world of solitare
ReplyDelete