ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്‍റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ iphone SE പുറത്തിറങ്ങി. എ 13 ബയോണിക് ചിപ്സെറ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഐഫോണ്‍ കൂടിയാണിത്, SE-യുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ അതിന്റെ കോംപാക്റ്റ് ഡിസൈന്‍ ആണ്. ഡോള്‍ബി അറ്റ്മോസ്, എച്ച്ഡിആര്‍ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോര്‍ട്ടുള്ള 4.7ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയും SEയിലുണ്ട്. 3ഡി ടച്ചിനെ മിമിക് ചെയ്യുന്ന ക്വിക്ക് ആക്ഷന്‍സിനായി ഫോണില്‍ ഹപ്ടിക് ടച്ചും നല്‍കിയിട്ടുണ്ട്. കാഴ്ചയില്‍ SE iphone8 പോലെ തന്നെയാണ്, എന്നാല്‍ പുതിയ മോഡലുകളില്‍ നല്‍കിയിട്ടുള്ള ഫേസ്ഐഡിക്ക് പകരം iphone 8ന് സമാനമായി ടച്ച് ഐഡിയാണ് നല്‍കിയിട്ടുള്ളത്. സിം: DualSim സപ്പോര്‍ട്ട്(ഇ-സിം + ഫിസിക്കല്‍ സിം). കളര്‍: കറുപ്പ്, വെള്ള, ചുവപ്പ്. വില: ഇന്ത്യയില്‍ ഏകദേശം 42000 രൂപ വില വരും. thanks for reading... visit facebook page join whatsapp visit instagram join telegram visit twitter download gaizetech app