ആഗോള സെർച്ച് എൻജിൻ കമ്പനിയായ ഗൂഗിൾ, " തേസ്" എന്ന പേരിൽ പേയ്മെന്റ്സ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഡിയോ ക്യുആർ എന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാർട്ട്ഫോണിലെ ക്യാഷ്മോഡ് ഓപ്ഷൻ ഉപയോഗിച്ച് രണ്ട് ഫോണുകൾ തമ്മിൽ ബന്ധിപ്പിച്ചു ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ സാധിക്കും. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഫോൺ നമ്പറുകളോ നൽകേണ്ടതില്ല. 30 കോടി വരുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് വേഗത്തിൽ പണമിടപാടുകൾ നടത്താൻ ആപ്പ് സഹായകരമാവും. മറ്റ് പേയ്മെന്റ് ആപ്പുകളുമായും ഇത് ബന്ധിപ്പിക്കാം, "യൂണിഫെഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്" (യു.പി.ഐ) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേർന്ന് "തേസ്" പ്രവർത്തിക്കും. ആപ്പിലെ "തേസ് ഷീൽഡ്" എന്ന സുരക്ഷാ മാർഗ്ഗത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കാനാകുമെന്ന് ഗൂഗിൾ അധികൃതർ പറയുന്നു. വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ്, തുടങ്ങിയ രാജ്യങ്ങളിലും ആപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് കമ
Comments
Post a Comment