നിങ്ങൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഓൺലൈനിൽ പരിശോധിക്കാം.
12 അക്ക ഡിജിറ്റൽ നമ്പറായ ആധാർ ഇപ്പോൾ ഒട്ടനവധി പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആവശ്യമായിരിക്കുന്നു. ഈ ആധാർ ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്കും, പാൻ നമ്പറിലേക്കും, മ്യൂച്വൽ ഫണ്ടുകളിലേക്കും, പിപിഎഫ് അക്കൗണ്ടുകളിലേക്കും, ഇൻഷുറൻസ് പോളിസികളിലേക്കും, എന്നിങ്ങനെ പലതുമായും ലിങ്ക് ചെയ്യേണ്ടതാണ്.. ആധാർ ഏജൻസി ആയ UIDAI ഇപ്പോൾ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ആധാർ സംബന്ധിച്ച വിവരങ്ങൾ ഓണ്ലൈനിലൂടെ തന്നെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇതിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാനും, ആധാർ നമ്പർ പരിശോധിക്കാനും സാധിക്കും. ഇത് കൂടാതെ ഓണ്ലൈനിൽ ആധാർ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും ആധാർ കാർഡ് ഉടമകൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്. ആദ്യം UIDAI വെബ്സൈറ്റ് ( https://uidai.gov.in/ ) തുറക്കുക. 'ആധാർ സേവനങ്ങൾ' open ചെയ്യുക, അതിൽ 'verify Email/Mobile Number' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, ഇമെയിൽ ഐഡി, നിങ്ങളുടെ മൊബൈൽ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ചേർക്കുക. ശേഷം 'Get One time Password' (OTP) എന്നതിൽ ക്ലിക്ക് ചെയ്യുക,