ആൻഡ്രോയിഡ് ഫോണുകളിലെ വാട്സപ്പ് ഫോട്ടോകൾ ഗ്യാലറിയിൽ വരുന്നത് എങ്ങനെ തടയാം.
ചാറ്റ് ചെയ്യാനും ഫോട്ടോകൾ വീഡിയോകൾ എന്നിവ അയക്കാനും ഇപ്പോൾ വാട്സാപ്പ് ആണ് മുന്നിൽ. വാട്ട്സപ്പ് ഫോട്ടോകൾ ഗ്യാലറിയിൽ വരുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു എളുപ്പ മാർഗം ഉണ്ട്.
ഫയൽ മാനേജർ ഓപ്പൺ ചെയ്യുക.
ആദ്യം നിങ്ങൾ ഫയൽ മാനേജർ ഓപ്പൺ ചെയ്ത് അതിൽ Media എന്ന ഫോൾഡർ ഓപ്പൺ ചെയ്യുക.
File manager > WhatsApp > Media
Media ഓപ്പൺ ആക്കിയാൽ അതിൽ Whatsapp Images എന്ന ഫോൾഡർ കാണാൻ സാധിക്കും. അത് റീ നെയിം ചെയ്യുക.
ഡോട്ട് ഇടുക (.)
വാട്ട്സപ്പ് എന്ന പേരിന് മുൻപിൽ ഒരു ഡോട്ട്(.) ഇടുക.
WhatsApp Images > .WhatsApp Images.
( റീ നെയിം ചെയ്യാനുള്ള ഓപ്ഷൻ ഫോൾഡറിൽ LongPress ചെയ്താൽ ലഭിക്കും.
ഇനി നിങ്ങളുടെ ഫോൾഡർ തുറന്നു നോക്കു.
WhatsApp Images എന്ന ഫോൾഡർ ഗ്യാലറിയിൽ ഉണ്ടാവില്ല.
WhatsApp Images എന്ന ഫോൾഡർ ഗ്യാലറിയിൽ ഉണ്ടാവില്ല.
ഇനി പഴയതു പോലെ കാണണം എന്നുണ്ടെങ്കിൽ വീണ്ടും റീ നെയിം കൊടുത്തു ഡോട്ട് (.) ഒഴിവാക്കിയാൽ മതി.
നിങ്ങൾക്ക് Hide ചെയ്യേണ്ട ഏത് ഫോൾഡറും ഇതുപോലെ ഡോട്ട് (.) നൽകി ഗ്യാലറിയിൽ നിന്നും മറച്ചു വെക്കാവുന്നതാണ്.
ES File Explorer
നിങ്ങളുടെ ഫോണിലെ File Manager ഉപയോഗിച്ച് റീ നെയിം സാധിക്കുന്നില്ല എങ്കിൽ PlayStore ൽ നിന്നും ES File Explorer ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം..
Note: പേരിനു മുൻപിൽ ഡോട്ട് (.) ഇട്ടു കഴിഞ്ഞാൽ ചിലപ്പോൾ ആ ഫോൾഡർ File Manager ൽ കാണാൻ സാധിക്കില്ല.
അങ്ങനെ കാണുന്നില്ല എങ്കിൽ ഫയൽ മാനേജർ-ൽ 'Show Hidden Files' എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതിയാവും..
അങ്ങനെ കാണുന്നില്ല എങ്കിൽ ഫയൽ മാനേജർ-ൽ 'Show Hidden Files' എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതിയാവും..
(Whatsapp Images Folder ഒരു ഉദാഹരണം മാത്രമാണ്, മറ്റേത് ഫോൾഡറുകളും ഇതുപോലെ Hide ചെയ്യാൻ സാധിക്കുന്നതാണ്)
Thanks: Gaize tech
You might be intrest in this app : gb instagram
ReplyDelete