അജ്ഞാത സന്ദേശങ്ങൾ അയക്കാൻ ഒരു മൊബൈൽ ആപ്പ്, സറാഹാഹ്.
പരസ്യമായി തുറന്നു പറയാൻ മടിക്കുന്ന അഭിപ്രായങ്ങൾ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നിൽ, ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താൻ സറാഹാഹ് സഹായിക്കും എന്നാണ് ഈ ആപ്പിനെക്കുറിച്ചുള്ള വിവരണത്തിൽ ഡെവലപ്പർമാർ പറയുന്നത്..
മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സ്മാർട്ഫോൺ ആപ്പ്ലിക്കേഷൻ ആണ് സറാഹാഹ്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്താനായി തയാറാക്കിയ ഒരു ആപ്പ്.
പുറത്തിറങ്ങി മാസങ്ങളെ ആയുള്ളൂ എങ്കിലും വലിയ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിക്കുന്നത്..
സൗദി സ്വദേശിയായ സൈൻ അലാബ്‌ദിൻ തൗഫീഖാണ് സറാഹാഹ് അപ്പ് വികസിപ്പിച്ചെടുത്തത്.
ലോഗിൻ ചെയ്യാതെ തന്നെ ആർക്കും സറാഹാഹ് ഉപയോഗിക്കാം. മറ്റുള്ളവർക്ക് നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുകയും അജ്ഞാതരായി നിന്ന് കൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങൾ അയക്കുകയും ചെയ്യാം.
അതേസമയം അജ്ഞാതരായി നിൽക്കാൻ കഴിയുമെന്നതിനാൽ പലവിധ ആപ്പ് ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത കൂടുതലാണ്.
ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ സറാഹാഹ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
You can also check this app : metaltracker
ReplyDelete