പുതിയ സംവിധാനങ്ങളുമായി ഐഒഎസ് 11.
പുതിയ സംവിധാനങ്ങളുമായി ഐ ഒ എസ് 11.
വാഹനം ഓടിക്കുകയാണ് ശല്യപ്പെടുത്തരുത്.
സുരക്ഷിത യാത്ര ഒരുക്കാനായി പുതിയ സംവിധാനവുമായി ആപ്പിൾ രംഗത്ത്.
പുതിയതായി പ്രഖ്യാപിച്ച ഐഒഎസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണിനെ ബ്ലൂടൂത്ത് വഴി കാറുമായി ബന്ധിപ്പിച്ചാണ് "ഡ്രൈവിംഗ് മോഡ്" ഒരുക്കുക. ഇത് ഓൺ ആണെങ്കിൽ കാറിന്റെ സഞ്ചാരം ഫോൺ തിരിച്ചറിയും. തുടർന്ന് കോൾ, എസ് എം എസ്, വാട്സാപ്പ്, എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കും. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി നേരത്തെ തന്നെ ഫോണിൽ തയാറാക്കി വെക്കാനാവും.
പഴ്‌സണൽ അസ്സിസ്റ്റന്റായ സിരിയെ പുതിയ ഐഒഎസ് ൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽ നിന്നും ചൈനീസ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഭാഷകളിലേക്ക് തർജമ ചെയ്യാനുള്ള സൗകര്യവും ഫോണിലുണ്ട്. കൂടുതൽ ഭാഷകളെ ഉടൻ ഉൾപ്പെടുത്തും. ആപ്പ്സ്റ്റോറിലും കാര്യമായ മാറ്റം ഉണ്ട്..
Thanks: Gaize tech
You might be intrest in this app : boonie planet
ReplyDelete