ആൻഡ്രോയിഡ് റൂട്ടിംഗ് - ഗുണങ്ങളും ദോഷങ്ങളും.
https://www.facebook.com/gaizetech/ |
ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റം ഫയലുകളെ ഉപഭോക്താവിന് പൂർണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ്.
ഫോൺ നിർമാതാക്കൾ നിങ്ങളുടെ ഫോണിലുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാവും. റൂട്ട് ചെയ്യുന്നതോടെ ഫോണിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാവും, കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നു..
ഫോൺ നിർമാതാക്കൾ നിങ്ങളുടെ ഫോണിലുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാവും. റൂട്ട് ചെയ്യുന്നതോടെ ഫോണിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാവും, കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നു..
ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
സാധാരണ ഗതിയിൽ യൂറോപ്പ്യൻ യൂണിയൻ നിയന്ത്രണങ്ങൾ അനുസരിച്ചു സാംസങ് നോട്ട് 2 ഫോണിൽ ഹെഡ്ഫോൺ കണക്ട് ചെയ്താൽ കേൾക്കാവുന്ന പരമാവധി ശബ്ദം 100 ഡെസിബൽ (വാണിംഗ് അവഗണിക്കുമ്പോൾ) ആണ്. എന്നാൽ ഇത് പോരാ, ചെവി അടിച്ചു പോയാലും പാട്ട് നന്നായാൽ മതി എന്നു ചിന്തിക്കുന്നവർക്ക് സാധാരണഗതിയിൽ ഈ നിയന്ത്രണ രേഖ മറികടക്കാൻ സാധ്യമല്ല. എന്നാൽ ഫോൺ റൂട്ട് ചെയ്യുന്നതോടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ Default_gain. conf എന്ന ഫയൽ എഡിറ്റു ചെയ്തു നമുക്ക് ഇഷ്ട്ടമുള്ള ഔട്ട്പുട്ട് റേഞ്ചു നമുക്ക് സെറ്റ് ചെയ്യാവുന്നതാണ്. റൂട്ട് എന്ന വാക്ക് വന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നുമാണ്. ലിനക്സിൽ വിൻഡോസിലെ അഡ്മിന് തുല്യമായ അധികാരങ്ങൾ ഉള്ള യൂസർ ആണ് റൂട്ട്.
റൂട്ടിംഗ് കൊണ്ടുള്ള ചില പ്രയോജനങ്ങൾ.
- സിസ്റ്റം ഫയലുകൾ എല്ലാം തന്നെ മാറ്റം വരുത്താൻ സാധിക്കും..
- തീമുകൾ ഇൻസ്റ്റാൾ ചെയ്യാം.
- ബൂട്ട് ഇമേജ്/ആനിമേഷൻ എന്നിവ മാറ്റം വരുത്താം.
- ഫോൺ നിർമ്മാതാക്കൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, നമുക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യാം.
- ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവൻ ഡാറ്റ/ആപ്ലിക്കേഷൻ എന്നിവയോട് കൂടിയ ബാക്കപ്പ് സാധ്യമാണ്.
- കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം.
- പ്രോഗ്രാമുകൾ എല്ലാം തന്നെ SD കാർഡിൽ ഇൻസ്റ്റാൾ ചെയ്യാം. അതുവഴി മെമ്മറി ഓവർ ഫ്ലോ ആവുന്ന പ്രശനം പരിഹരിക്കാം (Cyanogen Mode പോലെയുള്ള ഡീഫോൾട്ടായി ഈ സൗകര്യം നൽകുന്ന രീതിയിൽ സിസ്റ്റം ഫയലുകൾ മാറ്റം വരുത്തിയിട്ടുള്ള കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുമ്പോൾ).
റൂട്ടിംഗ് ചെയ്യുന്നതുകൊണ്ട് ഫോണിൽ വരാവുന്ന പ്രശ്നങ്ങൾ.
- ഫോണിന്റെ സെക്യൂരിറ്റി നഷ്ടപ്പെടും (സിസ്റ്റം ഫയലുകളിൽ മാറ്റം വരുത്തുവാൻ സാധിക്കുന്നതിനാൽ നിങ്ങൾ അറിയാതെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ട്.)
- ഫോണിന്റെ വാറന്റി നഷ്ടപ്പെടും. (സാംസങ് മോഡലുകളുടെ ഒർജിനൽ ഫെംവെയർ sammobile.com എന്ന സൈറ്റിൽ ലഭ്യമാണ്. ഏത് സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്ടറി കണ്ടീഷനിലേക്ക് പോകുവാൻ സാധിക്കുന്നതാണ്.)
- പൂർണ്ണമായും മനസ്സിലാക്കാതെ റൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫോൺ Hard Brick ആയിപ്പോവാൻ സാധ്യത ഉണ്ട്.
Thnaks: Gaizetech
You can also check this app : bnsf emulator
ReplyDelete