ആകാശവാണി വാര്‍ത്തകള്‍ ഇനി എസ് എം എസ് വഴിയും.
ആകാശവാണിയുടെ വാര്‍ത്തകള്‍ ഇനി വൈകാതെ എസ് എം എസ് രൂപത്തില്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാവും.
രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്ത പ്രേക്ഷകര്‍ക്ക് വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ എത്തിക്കാന്‍ എസ് എം എസ് അധിഷ്ടിത സര്‍വീസ് ആണ് ആരംഭിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ വാര്‍ത്തകളുടെ തലവാചകങ്ങള്‍ ആവും എസ് എം എസ് ആയി എത്തുക.
ദിവസവും മൂന്നു തവണ വീതം ന്യൂസ് അലര്‍ട്ടുകള്‍ അയകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ
ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നോ നാലോ വാര്‍ത്തകളുടെ തല വാചകവും ഒരു പരസ്യ ടാഗും അടങ്ങിയതായിരിക്കും
ഓരോ എസ് എം എസും.
സര്‍വീസ് ജനപ്രിയമാകുന്നതോടെ പരസ്യടാഗ് വഴി അതില്‍ നിന്നും വരുമാനം ഉണ്ടാകാമെന്ന് ഓള്‍ ഇന്ത്യ റേഡിയോ അധികൃതരുടെ പ്രതീക്ഷ.
100 ക്യാരക്ടര്‍ അടങ്ങിയതായിരിക്കും ഓരോ വാര്‍ത്ത തലവാക്യവും. വാര്‍ത്തയുടെ ഹ്രസ്വമായ ഉള്ളടക്കമാവും അതില്‍ ഉണ്ടാവുക.
എ.ഐ.ഐറിന്റെ ന്യൂസ് സര്‍വീസ് ഡിവിഷന്‍ ആണ് എസ് എം എസ് അയക്കേണ്ട തല വാചകങ്ങള്‍ നിശ്ചയിക്കുക.
അതിനൊപ്പമുള്ള പരസ്യ ടാഗിന് 60 ക്യാരക്ടര്‍ ദൈര്‍ക്യം ഉണ്ടാകും..
Created By : VIBGYOR.99
Try this apk now its on trending : download textnow
ReplyDelete