ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് വാട്സപ്പിന്റെ കിടിലന്‍ ഫീച്ചര്‍ വരുന്നു.
നിങ്ങളുടെ മറ്റൊരാള്‍ക്ക് അയക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ എളുപ്പവും, വ്യക്തവുമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിക്ക് ചിത്രങ്ങള്‍ അയക്കണമെങ്കില്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ചില സാഹചര്യങ്ങളില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ അബദ്ധവശാല്‍ ആള് മാറി തെറ്റായ ആള്‍ക്ക് ചിത്രങ്ങള്‍ അയക്കാം. എന്നാല്‍ വാട്സപ്പിന്റെ പുതിയ ഫീച്ചറില്‍ നിങ്ങള്‍ ഒരാള്‍ക്ക് ചിത്രം അയക്കുമ്പോള്‍ ആ വ്യക്തിയുടെ മുഴുവന്‍ പേരും കാണാന്‍ സാധിക്കുന്നതാണ്. അയക്കാനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഇടം വരും, അതിന് മുകളില്‍ ഇടതു ഭാഗത്തായി സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രത്തിന്റെ കൂടെ ഇനി പേരും കാണാം. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ മാത്രമാണ് ലഭിക്കുന്നത്, ഉടന്‍ തന്നെ മാറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് സൂചന. thanks for reading.. visit facebook page join whatsapp join instagram join twitter join telegram download gaize news app ⟰⟰⟰⟰⟰